ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പറഞ്ഞത് ആദ്യം ഗാന്ധിജിയാണ്. സ്വാതന്ത്ര്യം കിട്ടിയശേഷം കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് ഗാന്ധിജിയാണ് ആദ്യം ആവശ്യപ്പെട്ടത്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യസഭയില്‍, രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു.
ബിജെപിയെ തകര്‍ത്തോളൂ. അതിനുള്ള അവകാശമുണ്ട്. നിങ്ങള്‍ അതു ചെയ്യണം. പക്ഷേ, ബിജെപിക്കെതിരേ ശ്രമിച്ച് ഇന്ത്യയെ നിങ്ങള്‍ വിഭജിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നു. കുറ്റപ്പെടുത്തുന്നു. ആകാം, പക്ഷേ അത് മുഴുവന്‍ ഇന്ത്യക്കാരെയും കുറ്റപ്പെടുത്തലാകരുത്.
നിങ്ങള്‍ക്ക് ഏതുതരത്തിലുള്ള ഭാരതമാണ് വേണ്ടത്. അഴിമതിയില്‍ മുങ്ങി നില്ക്കുന്ന ഭാരതമോ. പൗരാവകാശങ്ങള്‍ എല്ലാം തടഞ്ഞുവെച്ച് മൊറാര്‍ജി ദേശീയ നേതാക്കളെ ജയിലിലടച്ച അടിയന്തരാവസ്ഥയുടെ ഇന്ത്യയാണോ – മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: