തന്റെ സര്‍ക്കാര്‍ നെയിം ചെയിഞ്ചറല്ല എയിം ചെയിഞ്ചര്‍

Wednesday 7 February 2018 5:04 pm IST

ന്യൂദല്‍ഹി: തന്റെ സര്‍ക്കാര്‍ നെയിം ചെയിഞ്ചര്‍ അല്ല എയിം ചെയിഞ്ചറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. രണ്ട് വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്ക് ജയില്‍ ശിക്ഷ വന്നപ്പോള്‍ സ്ത്രീക്ക് ആര് ജീവനാംശം നല്‍കുമെന്ന ചോദ്യം ഉയരാത്തത് എന്തുകൊണ്ടെന്നും മോദി ചോദിച്ചു.  

രാജ്യസഭയില്‍, രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മോദി. രാജ്യത്ത് കള്ളപ്പണവും ബിനാമി സ്വത്തും കൂടിയതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനാണെന്നും മോദി പറഞ്ഞു. മോദിയെ കളിയാക്കി ചിരിച്ച രേണുകാ ചൌധരിയെയും പരിഹസിച്ചു. രാമായണത്തിന് ശേഷം ഇത്തരമൊരു ചിരി കേള്‍കുന്നത് ആദ്യമാണെന്ന് മോദി പറഞ്ഞു. 

സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവില്ലെന്നും മോദി കുറ്റപ്പെടുത്തി. ബോഫോഴ്സ് ഇടപാടില്‍ കോണ്‍ഗ്രസ് കമ്മിഷന്‍ വാങ്ങിയെന്ന് ആര്‍. വെങ്കിട്ടരാമന്റെ പുസ്തകം ഉദ്ദരിച്ച് മോദി വിശദീകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.