കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണകൊറിയ സന്ദർശിക്കുന്നു

Wednesday 7 February 2018 5:32 pm IST

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്  ദക്ഷിണകൊറിയ സന്ദർശിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച തുടങ്ങുന്ന ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് യോ ജോങ് ദക്ഷിണകൊറിയയിൽ എത്തുന്നത്. 

ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടനചടങ്ങില്‍ ഇരു കൊറിയന്‍ ടീമുകള്‍ ഒറ്റ കൊടിക്ക് കീഴില്‍ അണി നിരക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരകൊറിയ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഒളിമ്പിക്സിന് അയക്കുമെന്നും അറിയിച്ചിരുന്നു.ഉത്തരകൊറിയൻ സെറിമോണിയല്‍ തലവന്‍ കിം ജോങ് നാമാണ് പങ്കെടുക്കുന്നത്. ഇദ്ദേഹത്തിനൊപ്പമാണ് യോ ജോങ് എത്തുന്നത്. 

സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായും യോ ജോങിന്റെ ഈ സന്ദർശനത്തെ ലോക രാഷ്ട്രങ്ങൾ വിലയിരുത്തുന്നുണ്ട്.  കിമ്മിന്റെ ഇളയ സഹോദരിയായ കിം യോ ജോങിന് ഉത്തരകൊറിയന്‍ പോളിറ്റ് ബ്യൂറോ കഴിഞ്ഞ വര്‍ഷം കൂടുതല്‍ അധികാരം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.