ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി സൗദിയില്‍ തൊഴില്‍ വിലക്ക്

Thursday 8 February 2018 2:45 am IST

ന്യൂദല്‍ഹി: പന്ത്രണ്ട് ഇനം ജോലികളില്‍ സ്വദേശികളെ പരിഗണിച്ചാല്‍ മതിയെന്ന നിയമം നടപ്പാക്കാന്‍ സൗദി അറേബ്യ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മലയാളികളടക്കം മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. 

സൗദിയുടെ തൊഴില്‍, സമൂഹ്യവികസന മന്ത്രി അലി അല്‍-ഖഫീസാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത സപ്തംബര്‍ 11ന് ആരംഭിക്കുന്ന ഇസ്ലാമിക വര്‍ഷം മുതല്‍ പന്ത്രണ്ട് ഇനം വ്യവസായങ്ങളും ജോലികളും ചെയ്യുന്നതില്‍ നിന്ന് വിദേശികളെ വിലക്കുന്ന നിയമമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കണ്ണടകല്‍, മെഡിക്കല്‍-ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, കാര്‍ സ്‌പെയര്‍ പാര്‍ട്‌സ്, കെട്ടിട നിര്‍മാണ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് വിദേശികള്‍ക്ക് വിലക്കു വരുന്നത്. 

അടുത്ത സെപ്തംമ്പര്‍ മുതല്‍ മൂന്നു ഘട്ടങ്ങളിലായി വിലക്കു നടപ്പാക്കാനാണ് സൗദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് പന്ത്രണ്ടു ശതമാനം കടന്നിരുന്നു. രാജ്യത്തിന്റെ സമ്പദ് മേഖലയെ ശക്തിപ്പെടുത്താനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സുല്‍ത്താന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ വിലക്കെന്നാണ് വിലയിരുന്നുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.