ആര്‍ബിഐ വായ്പാ നയത്തില്‍ മാറ്റമില്ല

Thursday 8 February 2018 2:45 am IST

മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും. വരും മാസങ്ങളിലെ നാണയപ്പെരുപ്പം കണക്കിലെടുത്താണ് ആര്‍ബിഐ വായ്പാനയത്തില്‍ മാറ്റം വരുത്താഞ്ഞത്. 

കഴിഞ്ഞ ആഗസ്ത് മുതല്‍ റിപ്പോ നിരക്ക് ആറുശതമാനമാണ്. ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിട്ടറി പോളിസി കമ്മിറ്റിയാണ് വായ്പ നയം നിലനിര്‍ത്താമെന്ന് തീരുമാനിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.