സത്യഭാമയെ കലാമണ്ഡലത്തില്‍ നിന്ന് പുറത്താക്കണം: വിമലാ മേനോന്‍

Thursday 8 February 2018 2:45 am IST

തിരുവനന്തപുരം: നര്‍ത്തകി സത്യഭാമയെ കലാമണ്ഡലം ഭരണസമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം വിമലാ മേനോന്‍. കലാമണ്ഡലത്തിലെ അന്തരിച്ച രണ്ട് ഗുരുക്കന്മാര്‍ നൃത്തമറിയാത്തവരായിരുന്നു എന്ന സത്യഭാമയുടെ ആക്ഷേപമാണ് വിമലാ മേനോനെ ചൊടിപ്പിച്ചത്. 

താനുള്‍പ്പടെയുള്ളവര്‍ക്ക് നൃത്തചുവടുകള്‍ ശീലിപ്പിച്ച കലാമണ്ഡലത്തിലെ അനുഗ്രഹീത ഗുരുക്കന്മാരെ പരിഹസിച്ച സത്യഭാമ പേരിനു മുന്നില്‍ ആനയ്ക്ക് നെറ്റിപ്പട്ടമെന്നോണം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് അപഹാസ്യമാണ്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ രാമകൃഷ്ണനോട് കലാമണ്ഡലം സത്യഭാമ ഫോണില്‍ കലാമണ്ഡലത്തിലെ ആദ്യകാല ഗുരുക്കന്മാരായ രണ്ടുപേര്‍ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്ന് പറഞ്ഞിരുന്നു. ഇവര്‍ സത്യഭാമയുടേയും ഗുരുക്കന്മാരായിരുന്നു. 

സ്വന്തം ഗുരുവിനെ അവഹേളിച്ച സത്യഭാമ കലയെ നിന്ദിച്ചവളാണെന്നും വിമലാ മേനോന്‍ ആരോപിച്ചു. ഇടത് സര്‍ക്കാരിന്റെ നോമിനിയായി കലാമണ്ഡലം ഭരണ സമിതിയില്‍ കയറിക്കൂടിയ സത്യഭാമയെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് കലാകാരന്മാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.