പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പറഞ്ഞു...

Wednesday 7 February 2018 6:46 pm IST

ന്യൂദല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍നിന്ന്. രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് ഇരു സഭകളും നടത്തിയ നന്ദിപ്രമേയ ചര്‍ച്ചകള്‍ക്കൊടുവില്‍ മറുപടി പറയുകയായിരുന്നു മോദി:

- രാഷ്ട്രപതിയുടെ പ്രസംഗം ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. അത് മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിലാഷങ്ങളാണ്.

- പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാര്യം പറയുമ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ ചെറു സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് ഓര്‍മ്മിക്കണം. അത് ദീര്‍ഘ വീക്ഷണത്തോടെയായിരുന്നു.

രാജ്യസേവ-കുടുംബ സേവ

- ഒരു പാര്‍ട്ടി ദശാബ്ദങ്ങള്‍ അവരുടെ ഊര്‍ജ്ജം ചെലവിട്ടത് ഒരു കുടുംബത്തെ സേവിക്കാനായിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും മേലേയായിരുന്നു കുടുംബ താല്‍പര്യം. 

- പണ്ഡിറ്റ് നെഹ്രുവും കോണ്‍ഗ്രസും വഴിയാണ് ഇന്ത്യക്ക് ജനാധിപത്യം കിട്ടയതെന്ന് ഒരു നേതാവിന് എങ്ങനെ പറയാന്‍ കഴിയും? ഇങ്ങനെയാണോ അവര്‍ ചരിത്രം വായിക്കുന്നത്? എന്തൊരു ധാര്‍ഷ്ട്യമാണിത്?

- ഇന്ത്യക്ക് ജനാധിപത്യം കിട്ടിയത് കോണ്‍ഗ്രസ് വിശ്വസിപ്പിക്കാനാഗ്രഹിക്കുന്നതപോലെ, പണ്ഡിറ്റ് നെഹ്രുവിലൂടെയല്ല. സമ്പന്നമായ നമ്മുടെ ചരിത്രം നോക്കുക. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനാധിപത്യം നമ്മുടെ നാട്ടില്‍ നിലനിന്നതിന് ചരിത്രമുണ്ട്. ജനാധിപത്യം നമ്മുടെ നാടിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യതയാണ്.

- കോണ്‍ഗ്രസിനെന്ത് ജനാധിപത്യം ഉണ്‌ടെന്നാണ് പറയുന്നത്. അവര്‍ എത്ര സംസ്ഥാനങ്ങളെ പിരിച്ചുവിട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് എന്തണ് ചെയ്തത്. പഞ്ചാബില്‍ അകാലി ദളിനോട്, തമിഴ്‌നാട്ടില്‍ ചെയ്തത് എന്താണ്.

ദളിതരെ അപമാനിച്ചു

- പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ട മുഖ്യമന്ത്രി തങ്കുദുരൈ ആഞ്ചയ്യയെ അപമാനിച്ചു. 

- ആന്ധ്രയുടെ അഭിമാന മകന്‍ നീലം സഞ്ജീവ റെഡ്ഡിയെ കോണ്‍ഗ്രസ് എങ്ങനെ അപമാനിച്ചുവെന്ന് നാം മറക്കരുത്. കോണ്‍ഗ്രസില്‍നിന്ന് ഇന്ത്യയിലാര്‍ക്കും ജനാധിപത്യ പാഠം പഠിക്കാനുണ്ടാവില്ല.

- ഡിസംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ കിരീടമാറ്റം നാം കണ്ടു. ഒരു ചെറുപ്പക്കാരന്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തി.

- എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ പ്രവൃത്തി ശൈലിയും സംസ്‌കാരവും തിരുത്തി. പദ്ധതികള്‍ മികച്ചതാകുന്നു, സമയാധിഷ്ഠിതമായി തീരുന്നു.

- മുന്‍ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ റോഡ് എന്‍ഡിഎ ഭരണത്തില്‍ ഉണ്ടാക്കുന്നു. രാജ്യമെമ്പാടും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നു.

- മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ജോലികള്‍ മൂന്നു വര്‍ഷമായി നടക്കുന്നു. ഈ മാറ്റങ്ങളാണ് രാജ്യമെമ്പാടും.

അത് വാജ്‌പേയ് പദ്ധതി

- മല്ലികാര്‍ജ്ജുന ഖാര്‍ഗെ കര്‍ണ്ണാടകത്തിലെ റെയില്‍വേയെക്കുറിച്ച് പറയുന്നു. ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ: ബിദാര്‍ കല്‍ബുര്‍ഗി റെയില്‍ പദ്ധതി അനുവദിച്ചത് 2004 -ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരാണ്. 2013 വരെ ഒന്നും ചെയ്തിട്ടില്ല. ബിജെപി നേതൃത്വത്തില്‍ യദിയൂരപ്പ സര്‍ക്കാര്‍ വന്നപ്പോളാണ് തുടങ്ങിയത്.

- അതോടെ പെട്ടെന്ന് പണി തുടങ്ങി. ഏതു പാര്‍ട്ടിയുടെ ആരാണ് പ്രദേശത്തെ എംപി, എംഎല്‍എ എന്നൊന്നും ഞങ്ങള്‍ നോക്കുന്നില്ല. ഞങ്ങള്‍ കാണുന്നത് 125 കോടി ജനങ്ങളെയാണ്.

- രാജസ്ഥാനില്‍ വെറും വോട്ടിനു വേണ്ട ബാര്‍മര്‍ റിഫൈനറി അപകടകരമാണെന്ന് ഭീഷണി പ്രചാരിപ്പിച്ച രീതി. വോട്ടിനായി നുണ പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാര്‍ ആ വിഷയം പരിഹരിക്കാന്‍ ഇടപെട്ടിട്ട് മൂന്നു വര്‍ഷമേ ആയുള്ളു.

- യുവാക്കളില്‍ ഞാന്‍ ഉത്സാഹം കാണുന്നു. അവര്‍ സ്വയമേവ ചിലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നു. സര്‍ക്കാര്‍ സഹായിക്കുന്നു. 

- ഇന്ത്യന്‍ ഇടത്തരക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ചിറകു നല്‍കുകയാണ്. 

- കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുംവിധം ചെറു നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് വിമാന സര്‍വീസുകള്‍ക്ക് നയം രൂപീകരിക്കുകയാണ്. 

ആധാര്‍ മലക്കം മറിച്ചില്‍

-. ഈ സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള മുറവിളി മോദി ആധാര്‍ പദ്ധതി നിര്‍ത്താന്‍ പോകുന്നുവെനായിരുന്നു. എന്നാല്‍, കൂടുതല്‍ മികച്ചതായി കുറ്റമറ്റ ആധാര്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം പെട്ടെന്ന് ആധാറിന് എതിരായി.

- അഴിമതിക്കാരായ ഇടനിലക്കാരെ ബാധിക്കുന്ന കാര്യങ്ങളില്‍ കോണ്‍ഗ്രസിന് അസംതൃപ്തി ഉണ്ടാകും.

- ഇടത്തരക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം, താങ്ങാവുന്ന ചെലവില്‍ പാര്‍പ്പിടം, നല്ല അടിസ്ഥാന സൗകര്യം എന്നിവ അര്‍ഹിക്കുന്നു, അതു നല്‍കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

- എല്‍ഇഡി ബള്‍ബിന്റെ വില 2014 ല്‍ എത്രയായിരുന്നു. ഇപ്പോള്‍ ഇടത്തരക്കാര്‍ക്ക് താങ്ങാനാവുന്നതാണ്. 

- ബജറ്റില്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ബ്രിട്ടനിലെയും അമേരിക്കയിലേയും ആരോഗ്യ പദ്ധതിയുമായി താരതമ്യം ചെയ്ത്കാണുന്നു. എനിക്ക് തോന്നുന്നത് ഓരോ രാജ്യത്തിനും ചേരുന്ന ഓരോന്നുണ്ട് എന്നാണ്. ആരോഗ്യ രംഗത്ത് നമുക്കേറെ ചെയ്യാനുണ്‌ടെന്ന കാര്യം എല്ലാവരും സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു. 

- പാവങ്ങള്‍ക്ക് മികച്ച, താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ രക്ഷ നമുക്ക് നടപ്പാക്കാം.

- പദ്ധതികളോട് ജനങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. നാടിനു വേണ്ടിയാണ് ഈ പദ്ധതികളെല്ലാം.

- ഇന്ത്യ ഇടപാടുകള്‍ക്ക് മികച്ച ഇടമെന്ന സ്ഥാനം നേടുമ്പോള്‍ എന്താണ് ചിലര്‍ക്ക് പിടിക്കാത്തതെന്ന് എനിക്കറിയില്ല.

ഗാന്ധിയിന്ത്യ

- നമുക്ക് മഹാത്മാ ഗാന്ധിയുടെ ഇന്ത്യ വേണം. കോണ്‍ഗ്രസും ആഗ്രഹിക്കുന്നത് 'ഗാന്ധിയിന്ത്യ'യാണ്; പക്ഷേ, അത് അടിയന്തരാവസ്ഥയുടെയും ബോഫോഴ്‌സിന്റെയും ഹെലികോപ്ടര്‍ അഴിമതിയുടെയും ഇന്ത്യയാണോ?

- 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍...' ആ വരികള്‍ ഓര്‍മ്മിക്കുക; ആ ഇന്ത്യയാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. 

- കോണ്‍ഗ്രസിന് വേണ്ടത് തണ്ടൂര്‍ കേസുള്ള ഇന്ത്യയാണോ?

- ഞാന്‍ ദാവോസില്‍ പോയിരുന്നു. നിങ്ങളും പോയിട്ടുണ്ട്. വ്യത്യാസമിതാണ്, നിങ്ങള്‍ പോയത് ചിലരെ രക്ഷിക്കാനുള്ള കത്തുമായാണ്.

- ഞങ്ങളെ പേരുമാറ്റുന്നവര്‍ എന്ന് നിങ്ങള്‍ വിളിക്കുന്നു. ഞങ്ങള്‍ പക്ഷേ കാഴ്ചപ്പാട് മാറ്റുന്നവരാണ്. ഞങ്ങള്‍ കഠിന പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റം വരുത്തുന്നവരാണ്. കളിമാറ്റുന്നവരാണ്. 

- കോണ്‍ഗ്രസ് പറയുന്നു അവരാണ് ആധാര്‍ കൊണ്ടുവന്നതെന്ന്. 1998-ല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ച ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ; അന്ന് എല്‍. കെ. അദ്വാനി പറഞ്ഞതിലണ്ട് ആധാറിന്റെ അടിത്തറ.

സര്‍ദാര്‍ പട്ടേല്‍

- ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു- കോണ്‍ഗ്രസ് സര്‍ദാര്‍ പട്ടേലിന്റെ മഹത്വം അറിഞ്ഞതിലും പറഞ്ഞതിലും. പക്ഷേ, തെരഞ്ഞെടുപ്പുകഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ പോസ്റ്ററില്‍നിന്ന് പട്ടേല്‍ പോയതാണ് സങ്കടം.

- നിങ്ങള്‍ പരിഹസിച്ചതെന്തിനെയൊക്കെയാണെന്ന് നോക്കുക- ശുചിത്വ ഭാരതം, മേക് ഇന്ത്യ, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, യോഗ ദിവസം. അതിനൊക്കെ നിങ്ങള്‍ക്കവകാശമുണ്ട്. പക്ഷേ, പിന്നാക്ക ക്ഷേമ നിയമ ബില്ലിനെയും മുത്വലാഖ് നിയമ ബില്ലിനേയും എതിര്‍ക്കുന്നതെന്തിനാണ്. 

- എല്ലാ ഇന്ത്യക്കാര്‍ക്കും വീടുണ്ടാകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

- ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് സംബന്ധിച്ച് സര്‍ഗ്ഗാത്മകമായ ചര്‍ച്ച നമുക്കു നടത്താം.

- പുതിയൊരു ഇന്ത്യയ്ക്കു വേണ്ടി നമുക്ക് ഒന്നിച്ച് മുന്നേറാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.