ന്യൂദല്‍ഹി : രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരായ വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. അയല്‍ രാജ്യത്തെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്. ഇന്ത്യയുടെ നാവിക സേനയും സമുദ്രാതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുന്നുണ്ട്.
1988 മുതല്‍ എല്ലായ്പ്പോഴും മാലദ്വീപിന് ഇന്ത്യ സഹായ ഹസ്തവുമായി എത്താറുണ്ട്. 1988 നവംബറില്‍ ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അബ്ദുള്‍ ഗയൂം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 1600 സൈനികരെ വിമാന മാര്‍ഗ്ഗം എത്തിച്ചാണ് ഇന്ത്യ പ്രതിസന്ധി പരിഹരിച്ചത്.
എന്തുകൊണ്ട് മാലദ്വീപ്
ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടത്…
10 കാരണങ്ങള്‍
1. മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്. ആയിരത്തിരുനൂറോളം പവിഴ ദ്വീപുകളാണ് മാലിയില്‍ ഉള്ളത്. ഇന്ത്യ, ചൈന, ജപ്പാന് എന്നീ രാജ്യങ്ങളുടെ കപ്പല്‍ മാര്‍ഗ്ഗമുള്ള ചരക്കു കടത്തലിന് ഇത് ഏറെ സഹായകമാണ്.
2. ചൈന ഈ മാര്‍ഗം ചരക്കു കടത്താന്‍ ആരംഭിച്ചതോടെ അന്താരാഷ്ട്ര ഭൂരാഷ്ട്ര തന്ത്രത്തിന്റെ കേന്ദ്ര ബിന്ദുവായി മാലദ്വീപ് മാറുകയായിരുന്നു.
3. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ദ്വീപിന് സുരക്ഷിതത്വം നല്‍കേണ്ടത് ഇന്ത്യയുടെ ആവശ്യം കൂടിയാണ്.
4. വ്യാപകമായ തോതില്‍ ദ്വീപില്‍ ചൈനയുടെ സാമ്പത്തിക സാന്നിധ്യം വര്‍ധിച്ചു വരുന്നു.
5. പ്രതിപക്ഷ കക്ഷിയായ നഷീദിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യ യമീന് സര്‍ക്കാരിനെതിരെ പ്രതികരിക്കാനും താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു.
6. സാര്‍ക്ക് രാജ്യങ്ങളില്‍ മദ്വീപും അംഗമാണ്. ഉറി ഭീകരാക്രമണ വിഷയം പാക്കിസ്ഥാന് സാര്‍ക്ക് ഉച്ചകോടിയില്‍ ഉന്നയിച്ചപ്പോള്‍ യോഗം ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനത്തില്‍ ദ്വീപും ഒപ്പം നിന്നിരുന്നു.
7. വ്യാപാര വാണിജ്യ സാംസ്കാരിക സഹകരണം വര്‍ഷങ്ങളായി പിന്തുടരുന്നതാണ്. ദ്വീപ് സ്വതന്ത്രമായതിനുശേഷം ഇന്ത്യയാണ് ആദ്യം അംഗീകാരം നല്‍കിയത്.
8. 25,000 ഇന്ത്യക്കാര്‍ ദ്വീപില്‍ താമസിക്കുന്നുണ്ട്. കൂടാതെ പ്രതിവര്‍ഷം ആറ് ശതമാനത്തോളം ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്.
9. ദ്വീപില്‍ നിന്നുള്ളവര്‍ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി ഇന്ത്യയിലാണ് എത്തുന്നത്.
10. ഇന്ത്യയിലേക്കുള്ള ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കുന്ന മാലിദ്വീപ് നിവാസികളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: