ഭിക്ഷാടകരെ നിരീക്ഷിക്കാന്‍ ഷാഡോ പോലീസ് നവമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; 3 കേസുകളെടുത്തു

Thursday 8 February 2018 2:33 am IST


ആലപ്പുഴ: കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, കറുത്ത സ്റ്റിക്കര്‍ തുടങ്ങി നവമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  അടിസ്ഥാനരഹിതവും ബോധപൂര്‍വ്വം ജനങ്ങളെ ഭയപ്പെടുത്തുന്നതിനുമാണ്് ഇത്തരം പ്രചരണം.
 സൈബര്‍ സെല്ലിന്റെയും, ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ദുഷ്പ്രചരണം നടത്തുന്നവരെ പിടികൂടുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 
പ്രത്യേക പോലീസ് പട്രോളിങ്ങും 50 സ്‌പെഷ്യല്‍ ബൈക്ക് പട്രോളിങ് പുതിയതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുപ്രചരണം നടത്തുന്നവരെ കണ്ടെത്തുന്നതിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് അക്കൗണ്ടുകളും സൈബര്‍ സെല്‍ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തത്. അപരിചിതരായവരെ നിരീക്ഷിക്കുന്നതിനും കച്ചവടത്തിനും ഭിക്ഷാടനത്തിനുമായി വീടുകള്‍ തോറും കയറിയിറങ്ങു ന്നവരുടെ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനും ഷാഡോ പോലീസിനെ നിയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.