കെഎസ്ആര്‍ടിസി കൂട്ട സ്ഥലം മാറ്റം; പരാതി നല്‍കി

Thursday 8 February 2018 2:59 am IST


ചേര്‍ത്തല: കെഎസ്ആര്‍ടിസി ഡിപ്പോയിലെ കൂട്ട സ്ഥലം മാറ്റത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിഐടിയു അനധികൃത അവധിയുടെ പേരില്‍ വനിതകളടക്കം പത്ത് കണ്ടക്ടര്‍മാരെയാണ് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. ഡിപ്പോയില്‍ നിന്ന് ഉന്നത അധികാരികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
  അവധി അപേക്ഷ പോലും നല്‍കാതെ ഡ്യൂട്ടിക്ക് ഹാജരാകാത്ത അഞ്ചു കണ്ടക്ടര്‍മാര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും നീയമാനുസരണം അവധിയെടുത്തവര്‍ക്ക് എതിരെയാണ് നടപടി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും നിരപരാധികള്‍ക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.