ചങ്ങാതി പദ്ധതിക്ക് തുടക്കമായി

Thursday 8 February 2018 2:00 am IST


മുഹമ്മ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. സാക്ഷരതമിഷന്‍ നേതൃത്വത്തില്‍ മണ്ണഞ്ചേരി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സന്തോഷ് അദ്ധ്യക്ഷനായി. മണ്ണഞ്ചേരി പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളായ 275 ഓളം പേരെയാണ് മലയാള ഭാഷയില്‍ എഴുത്തും വായനയും പഠിപ്പിക്കുക.  ചേര്‍ത്തല എസ് എന്‍ കോളേജിലെ എന്‍ എസ് എസ് വാളണ്ടിയര്‍മാരുടെ സഹായമുണ്ടാകും. ഇവരാണ് ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുക. ഇപ്പോള്‍ 19 പഠന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. താമസ സ്ഥലത്തും തൊഴില്‍ കേന്ദ്രങ്ങളിലുമായി നൂറ് മണിക്കൂറാണ് ക്ലാസിന്റെ സമയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.