എരമല്ലൂര്‍ ഇലക്ട്രിക്കല്‍ സബ്ബ്‌സ്റ്റേഷന്‍ തുടങ്ങുന്നു

Thursday 8 February 2018 2:01 am IST


അരൂര്‍: എരമല്ലൂരില്‍ വൈദ്യുതി സബ്ബ്‌സ്റ്റേഷന്‍ ആരംഭിക്കുന്നു.  എരമല്ലൂര്‍ കോന്നനാട്ട് ക്ഷേത്രത്തിനു സമീപം രണ്ടേക്കറോളം സ്ഥലത്താണ് നിര്‍ദ്ദിഷ്ട 110 കെവി സബ്ബ്‌സ്റ്റേഷന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിലവില്‍ എരമല്ലൂരിലെ ജനങ്ങള്‍ ആറു കിലോമീറ്ററിലേറെ ദൂരം താണ്ടിവേണം അരൂര്‍ സെക്ഷനിലെത്തി വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാന്‍.ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് എരമല്ലൂരില്‍ സബ്ബ്‌സ്റ്റേഷനും സെക്ഷന്‍ ഓഫീസും ആരംഭിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരുന്നു.അരൂര്‍,കുത്തിയതോട് സെക്ഷനുകളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദിഷ്ട എരമല്ലൂര്‍ സെക്ഷന്‍.കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയതും ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സെക്ഷനും അരൂര്‍ സെക്ഷനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.