സംസ്ഥാന കളരി ചാമ്പ്യന്‍ഷിപ്പില്‍ പാലപ്പുഴ പഴശ്ശിരാജാ കളരി അക്കാദമിക്ക് മികച്ച വിജ

Wednesday 7 February 2018 8:07 pm IST

യം

ഇരിട്ടി: തിരുവനന്തപുരത്തുവെച്ച് നടന്ന കേരള സംസ്ഥാന കളരി ചാമ്പ്യന്‍ഷിപ്പില്‍ പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി മികച്ച വിജയം കരസ്ഥമാക്കി. മത്സരാര്‍ത്ഥികള്‍ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. മത്സരിച്ചതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്ന പ്രത്യേകതയും ഉണ്ട്. പി.എ.അനശ്വര (സബ് ജൂനിയര്‍ ഗേള്‍സ് ടീം ഇനം സ്വര്‍ണ്ണം), കീര്‍ത്തന (സബ് ജൂനിയര്‍ ഗേള്‍സ് ടീം ഇനം സ്വര്‍ണ്ണം), വി.കെ.സമൃദ്ധ (സബ് ജൂനിയര്‍ ഗേള്‍സ് ചവിട്ടിപ്പൊങ്ങല്‍ സ്വര്‍ണ്ണം), കെ.അനുശ്രീ (ജൂനിയര്‍ ഗേള്‍സ് ചുവടുകള്‍ സ്വര്‍ണ്ണം), പി.അശ്വന്ത് (സബ് ജൂനിയര്‍ ബോയ്‌സ് ചവിട്ടിപ്പൊങ്ങല്‍ വെള്ളി), വിസ്മയ വിജയന്‍ (ജൂനിയര്‍ ഗേള്‍സ് ചവിട്ടിപൊങ്ങല്‍ വെള്ളി), ആതിര ബാലകൃഷ്ണന്‍ (സീനിയര്‍ ഗേള്‍സ് ചവിട്ടിപ്പൊങ്ങല്‍ വെങ്കലം), ആര്‍ച്ച ബാബു (ജൂനിയര്‍ ഗേള്‍സ് വാള്‍പ്പയറ്റ് വെങ്കലം), കെ. അനുശ്രീ (ജൂനിയര്‍ ഗേള്‍സ് വാള്‍പ്പയറ്റ് വെങ്കലം), പി.അശ്വിനി (ജൂനിയര്‍ ഗേള്‍സ് ചവിട്ടിപ്പൊങ്ങല്‍ വെങ്കലം) ഇവരെക്കൂടാതെ തേജസ്വിനി പ്രഭാകരന്‍, എം.ശില്‍പ്പ, കെ.ഐശ്വര്യ, കെ.ആര്‍ച്ച ബാബു. സ്‌നേഹ, അമല്‍, സായൂജ്, പി.ശ്രീഷ്ണു, ജയസൂര്യ പ്രഭാകരന്‍, കെ.അനുശ്രീ, എന്നിവര്‍ക്ക് കൈപ്പോര് ഇനത്തില്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ നേരിട്ട് അര്‍ഹതയും ലഭിച്ചു. 

കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ ട്രഷറര്‍, കണ്ണൂര്‍ ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ മെമ്പര്‍, ഇന്‍ഡ്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍, ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന പി.ഇ. ശ്രീജയനാണ് പരിശീലകന്‍. കഴിഞ്ഞ ആറു വര്‍ഷമായി പേരാവൂര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ പഴശ്ശിരാജ കളരി അക്കാദമിയില്‍ കുട്ടികള്‍ക്ക് സൗജന്യമായാണ് പരിശീലനം നല്‍കിവരുന്നത്. മാര്‍ച്ച് മാസത്തില്‍ ബാംഗ്ലൂരിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുക.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.