മട്ടന്നൂര്‍ ഫെസ്റ്റ്-2018 8 മുതല്‍ 19 വരെ

Wednesday 7 February 2018 8:07 pm IST

 

മട്ടന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂണിറ്റ്, മിനി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് മട്ടന്നൂര്‍, റെഡ് ആര്‍മി ബ്ലഡ് ഡോണേര്‍സ് ഇടവേലിക്കല്‍, പി.എ.കെ. ഇവന്റ് മാനേജ്‌മെന്റ് തില്ലങ്കേരി എന്നിവയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ഫെസ്റ്റ്-2018  ഇന്ന് മുതല്‍ 19 വരെ തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരസഭ ചെയര്‍മാന്‍ അനിത വേണു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിക്കും. 

മട്ടന്നൂര്‍ കോളജ് റോഡില്‍ കൊക്കയില്‍ പ്രദേശത്താണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഫ്‌ലവര്‍ ഷോ, വിവിധ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഇന്ന് വൈകുന്നേരം 7മണിക്ക് ഐഡിയാ സ്റ്റാര്‍ സിംഗര്‍ വിജയി ജോബി ജോണ്‍ നയിക്കുന്ന പയ്യന്നൂര്‍ അമ്മ ഓര്‍ക്കസ്ട്രയുടെ ഗാനമേള, 9 ന് വൈകുന്നേരം 7 മണിക്ക് ആബിദ് കണ്ണൂര്‍ നയിക്കുന്ന ഗാനമേള, 10ന് വൈകുന്നേരം 4 മണിക്ക് മൈലാഞ്ചിയിടല്‍ മത്സരം, 7 മണിക്ക് കൊച്ചിന്‍ സ്‌റ്റേജ് ഇന്ത്യ അവതരിപ്പിക്കുന്ന കോമഡി ഷോ, 11 ന് വൈകുന്നേരം 4 മണിക്ക് മാപ്പിളപ്പാട്ട് മത്സരം, 7 മണിക്ക് കാലിക്കറ്റ് ജുംബാ സിസ്‌റ്റേര്‍സ് അവതരിപ്പിക്കുന്ന 'മൊഞ്ചത്തി' മാപ്പിള കലാമേള, 12 ന് വൈകുന്നേരം 4 മണിക്ക് പുഷ്പ റാണി മത്സരം, 7 മണിക്ക് നൃത്തവിരുന്ന്, 13 ന് വൈകുന്നേരം 4 മണിക്ക് ബെസ്റ്റ് ട്വിന്‍സ്' ഇരട്ടകളുടെ സംഗമം, 7 മണി മുതല്‍ മണിദാസ് പയ്യോളി അവതരിപ്പിക്കുന്ന ദൃശ്യകലാവിരുന്ന് മണിമാന്‍ ഷോ-2018' 9 മണി മുതല്‍ തിരുവാതിര, വനിത കോല്‍ക്കളി, 14 നു വൈകുന്നേരം 4 മണിക്ക് ബെസ്റ്റ് കപ്പിള്‍സ് മത്സരം, 7 മണിക്ക് കണ്ണൂര്‍ ഗ്രാമിക അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരവും നാടന്‍ പാട്ടും, 15 ന് വൈകുന്നേരം ഷേപ്പ് ജിംനേഷ്യം അവതരിപ്പിക്കുന്ന ശരീര സൗന്ദര്യ പ്രദര്‍ശനം തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, 16 ന് വൈകുന്നേരം 5 മണിക്ക് ക്വിസ് മത്സരം, തുടര്‍ന്ന് കണ്ണൂര്‍ ആതില്‍ അത്തു നയിക്കുന്ന ഗാനമേള, 17 ന് വൈകുന്നേരം 7 മണിക്ക് സിനിമാ താരവും കൊമേഡിയനുമായ ശിവദാസ് മട്ടന്നൂരും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, 18 ന് കോഴിക്കോട് ഹാഷിമും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ, 19 ന് സാംസ്‌കാരിക സദസ്സില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വെക്തികളെ ആദരിക്കും. മട്ടന്നൂര്‍ ഫെസ്റ്റ് വഴി സ്വരൂപിക്കുന്ന ധനം കിടപ്പിലായ രോഗികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ കെ.ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.രമേശന്‍, കെ.പി.ഷിബു, പി.വി.അബ്ദുള്‍ അസീസ്, വി.ആര്‍.ഉമ്മര്‍, പി.ലനീഷ് എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.