ന്യൂദൽഹി: രാജ്യസഭയിൽ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദിയെ തടസപ്പെടുത്തിയ രേണുകാ ചൗധരിയുടെ ‘കൊലച്ചിരി’ മോദിയുടെ തമാശയോടെ കരച്ചിലായി! രാഷ്ട്രപതിയുടെ നയപ്രസംഗത്തിനു നന്ദി പ്രമേയമവതരിപ്പിച്ച് ചർച്ച നടത്തി സഭയിൽ മറുപടി നൽകുകയായിരുന്നു മോദി.
ലോക്സഭയിൽ ആന്ധ്രയിൽ നിന്നുള്ള കോൺഗ്രസ്അംഗങ്ങൾ പ്രസംഗം തടസപ്പെടുത്തി. രാജ്യസഭയിൽ കോൺഗ്രസ് അംഗം രേണുക ചൗധരി പൊട്ടിച്ചിരിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടേയിരുന്നു. സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു വിലക്കിയിട്ടും രേണുകയുടെ ശബ്ദം മുഴച്ചു നിന്നു. അപ്പോഴാണ് പ്രധാനമന്ത്രി തമാശ പൊട്ടിച്ചത്.
പ്രധാനമന്ത്രി പറഞ്ഞു: ” ബഹുമാനപ്പെട്ട അധ്യക്ഷൻ രാമായണം ടെലി സീരിയലിനുശേഷം ഇത്തരം ചിരി വീണ്ടും കേൾക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്, ” . സഭ അ തുകേട്ട് പൊട്ടിച്ചിരിച്ചു. രേണുക കരഞ്ഞമട്ടിലുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: