ചെങ്കല്‍പ്പണയില്‍ മിന്നല്‍ റെയ്ഡ്: ലോറിയും ട്രില്ലറും കസ്റ്റഡിയില്‍

Wednesday 7 February 2018 8:08 pm IST

 

തലശ്ശേരി: അധികാരികളുടെ കണ്ണ് വെട്ടിച്ച് മാസങ്ങളായി പടുവിലായി വില്ലജ് പരിധിയില്‍ പ്പെട്ട വേങ്ങാട് മൂസ കോളനി എന്ന സ്ഥലത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു വന്ന അനധികൃത ചെങ്കല്‍പ്പണയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ മിന്നല്‍ റെയ്ഡ്. തലശ്ശേരി തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ ചെങ്കല്‍ നിറച്ച ലോറിയും ട്രില്ലറും കസ്റ്റഡിയിലെടുത്തു. വേങ്ങാട്ടെ രൂപേഷിന്റെ സ്ഥലം വാടകക്ക് വാങ്ങി മുഹമ്മദ് അഷ്‌റഫ് എന്നയാളാണ് ചെങ്കല്‍ പണ നടത്തുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിച്ചെടുത്ത ലോറിയും ട്രില്ലറും തലശ്ശേരി താലൂക്ക് ഓഫീസിലെത്തിച്ചു. വിവരം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായി തഹസില്‍ദാര്‍ അറിയിച്ചു.

റെയ്ഡില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ദാര്‍ പ്രശാന്ത് കുമാര്‍, സീനിയര്‍ ക്ലാര്‍ക് എം.ജെ.ഷിജോ, പടുവിലായി വില്ലേജ് ഓഫീസര്‍ ജയന്തി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.