ഇരിട്ടി: പിന്നോക്ക വിഭാഗ കോര്പ്പറേഷന് ഓഫീസുകളിലെ ഭരണകക്ഷി നേതാക്കളുടെ അവിഹിത ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് ഒബിസി മോര്‍ച്ച കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ എം.കെ.വിനോദ് പറഞ്ഞു. പേരാവൂര്‍ നിയോജക മണ്ഡലം ഒബിസി മോര്‍ച്ച നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാ പാര്‍ട്ടി ഒബിസി മോര്‍ച്ച പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.മുകുന്ദന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സമിതിയംഗം കെ.പ്രശോഭ് കുമാര്‍, ജില്ലാ സെക്രട്ടറി ബാബു ഇരിട്ടി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: