സ്‌കൂള്‍ മതില്‍ ഇടിഞ്ഞ് വീണു അപകടഭീഷണിയില്‍ വാട്ടര്‍ ടാങ്കും

Thursday 8 February 2018 2:00 am IST
ചെറുതുരുത്തി എല്‍.പി സ്‌കൂള്‍ മതിലാണ് ഇന്നലെ കാലത്ത് ഇടിഞ്ഞു വീണത്.

ചെറുതുരുത്തി: സ്‌കൂള്‍ മതില്‍ ഇടിഞ്ഞ് വീണു. കുട്ടികള്‍ പുറത്തില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. ചെറുതുരുത്തി എല്‍.പി സ്‌കൂള്‍ മതിലാണ് ഇന്നലെ കാലത്ത് ഇടിഞ്ഞു വീണത്. സ്‌കൂള്‍ കൂടി മിനുറ്റുകള്‍ക്കകം മതില്‍ വലിയ ശബ്ദത്തോടെ നിലംപതിക്കുകയായിരുന്നു. 

സ്‌കൂളിലെ വാട്ടര്‍ ടാങ്കും അപകടാവസ്ഥയിലാണ്. ടാങ്കിന്റെ താഴെയുള്ള ഷെഡ് ജീര്‍ണ്ണിച്ച് ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയാണ്.

 ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന ആവശ്യം ഇതോ ടെ ശക്തമായിരിക്കുകയാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.