തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പള വിതരണത്തിന് 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചക്കിടെ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിരുന്നില്ല. ഇത് നല്‍കാനാണ് 70 കോടി അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭൂ നികുതി കുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ തത്ക്കാലമില്ലെന്നും ഐസക്ക് അറിയിച്ചു. ഭൂനികുതി വര്‍ധിപ്പിച്ചതിന്റെ ഗുണം കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കുമായിരിക്കും ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: