ചാവക്കാട് കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി

Thursday 8 February 2018 2:00 am IST
ബ്ലാങ്ങാട് കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി.

 

 

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. 44 ദിവസം മുന്‍പാണ് തീരപ്രദേശത്ത് കടലാമ മുട്ടയിട്ടത്. അന്നു മുതല്‍ മുട്ടകള്‍ സ്ഥലത്തെ പ്രധാന സാംസ്‌കാരിക സംഘടനയായ ഫൈറ്റേഴ്‌സ് ഇരട്ടപ്പുഴയുടെ സംരക്ഷണത്തിലായിരുന്നു. ആകെ 132 മുട്ടകളുണ്ടായിരുന്നു. ഇതില്‍ 85 എണ്ണമാണ് ഇന്നലെ വിരിഞ്ഞത്. ഫൈറ്റേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായ സജിന്‍ ആലുങ്ങല്‍, സി.വി. വിജീഷ്, കെ.എ. ഗണേഷ്, കൃഷ്ണദാസ്, കെ.പി. മുനീര്‍, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. മുജീബ്, മെമ്പര്‍മാരായ എം.കെ. ഷണ്മുഖന്‍, മുനീര്‍, അഷ്‌കര്‍ അലി, പഞ്ചായത്ത് സ്റ്റാഫുകള്‍

എന്നിവരുടെ നേതൃത്വത്തില്‍ രാത്രി കുഞ്ഞുങ്ങളെ കടലില്‍ ഇറക്കി വിട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.