ജയ്പൂര്‍: സുഗന്ധവ്യഞ്ജന വ്യവസായത്തില്‍ അന്താരാഷ്ട്ര തലത്തിലെ മുന്നേറ്റത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി മൂന്നാമത് അന്താരാഷ്ട്ര സ്പൈസസ് സമ്മേളനം ജയ്പൂരില്‍ ആരംഭിച്ചു. കൊച്ചിന് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പങ്കാളിത്തത്തോടെ ഓള് ഇന്ത്യാ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറമാണ് (എഐഎസ്ഇഎഫ്) സമ്മേളനം സംഘടിപ്പിക്കുന്നത്.
ജെനീവ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരാന്‍ച ഗോണ്‍സാലസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.ത്രിലോചന്‍ മൊഹാപാത്ര മുഖ്യ പ്രഭാഷണം നടത്തി.
കൊച്ചിന് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസ്, എഐഎസ്ഇഎഫ് ചെയര്മാന് പ്രകാശ് നമ്പൂതിരി, വൈസ് ചെയര്മാന് രാജിവ് പലിച, ഐടിസി ലിമിറ്റഡ് അഗ്രി ആന്‍ഡ് ഐടി ബിസിനസ്സ് തലവന്‍ എസ്.ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫോര്‍ഡ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അനുരാഗ് മെഹ്രോത്ര, കാര്‍ഗില്‍ ചെയര്മാന് സിറാജ് ചൗദരി, ഗ്ലോബല്‍ ലീഡര്‍ ഷിപ്പ് കണ്‍സള്‍ട്ടന്റ് കാരണ് വിക്കോവിഷ് എന്നിവര്‍ നാലു ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: