ആലപ്പുഴ നഗരസഭാ യോഗത്തില്‍ തര്‍ക്കം

Thursday 8 February 2018 2:00 am IST

 

ആലപ്പുഴ: എംപ്ലോയിമെന്റ് എകസ്‌ചേഞ്ച് മുഖേന  നഗരസഭ  ശുചീകരണ തൊഴിലാളികളെ നിയമിച്ചതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. നിയമനത്തില്‍ അഴിമതിയുണ്ടെന്നും, പട്ടിക റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 

  പ്രതിപക്ഷത്തിെന്റ 19 അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറി ബുധനാഴ്ച പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. പിന്‍വാതില്‍ നിയമനങ്ങള്‍ നഗരസഭയില്‍ നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍ യോഗത്തില്‍ പറഞ്ഞു. 

  നിയമനങ്ങള്‍ സുതാര്യമാക്കുന്നതിന് ചെയര്‍മാന്‍ തോമസ് ജോസഫ് നടപടി സ്വീകരിക്കണം. മുന്‍പ് നടത്തിയ നിയമനങ്ങളില്‍ അഴിമതി ഉണ്ടെന്നും, ഇവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയതായും ലക്ഷ്മണന്‍ പറഞ്ഞു. 

  നിയമനങ്ങളിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷത്തിന്റ ആരോപണങ്ങളെ ഭരണപക്ഷം എതിര്‍ത്തു. യോഗത്തില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്ന് ചെയര്‍മാന്‍ ഇടപ്പെട്ട് അവസാനിപ്പിച്ചു. പ്രതിപക്ഷത്തിെന്റ ആവശ്യം അംഗീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. 

  എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി ലഭിച്ച നിലവിലെ പട്ടിക റദ്ദാക്കി സുതാര്യമായി നിയമനം നടത്തുന്നതിന് അദ്ദേഹം പറഞ്ഞു. അനധികൃത നിയമനങ്ങള്‍ നഗരസഭയില്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.