വള്ളത്തില്‍ ബോട്ടിടിച്ച് തൊഴിലാളിക്ക് പരിക്ക്

Thursday 8 February 2018 2:00 am IST

 

അമ്പലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ വള്ളത്തില്‍ ബോട്ട് ഇടിച്ച് പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറക്കാട്ഒന്നാം വാര്‍ഡില്‍ തൈപറമ്പില്‍ വീട്ടില്‍  ശാന്തകുമാറി(51) നെയാണ്  വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. 

 ഇന്നലെ ഉച്ചക്ക് രണ്ടോചെ പറവൂര്‍ വിയാനി തീരത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ ആഴകടലിലായിരുന്നു അപകടം. മഹാവിഷ്ണു എന്ന കൊമ്പ് വള്ളത്തില്‍ മത്സ്യ ബന്ധനം നടത്തുന്നതിടെ അമിതവേഗതയില്‍ എത്തിയ ബാബു കുട്ടന്‍ എന്ന കൊല്ലം സ്വദേശിയുടെ ബോട്ട് വള്ളത്തില്‍ ഇടിക്കുകയായിരുന്നു. 

 വള്ളത്തില്‍ നിന്ന് തെറിച്ച് കടലില്‍ വീണ ശാന്തകുമാറിനെ മറ്റ് തൊഴിലാളികള്‍ രക്ഷിച്ച് വള്ളത്തില്‍ കയറ്റി   ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.