റേഷൻകാർഡ് തയ്യാറാക്കലിന് 54 കോടി അന്വേഷണം വേണമെന്ന്

Thursday 8 February 2018 2:47 am IST

ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് തയ്യാറാക്കലിന് 54 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പി. തിലോത്തമന്റെ അവകാശവാദം സംശയാസ്പദമാണെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ പത്രസമ്മളനത്തില്‍ ആവശ്യപ്പെട്ടു. 

റേഷന്‍കാര്‍ഡ് പുതുക്കലിന് 14 കോടിയോളം രൂപ കടയുടമകള്‍ ചെലവഴിച്ചിട്ടുണ്ട്. ശരാശരി ഒരു റേഷന്‍കട ഉടമയ്ക്ക് 7,000 മുതല്‍ 12,000 രൂപവരെയാണ് ഇതിനായി ചെലവഴിക്കേണ്ടി വന്നിട്ടുളളത്.  500 രൂപ വീതം മാത്രമാണ് സര്‍ക്കാര്‍ മടക്കി നല്‍കിയത്. എന്നിട്ടും ഇത്രയും ഭീമമായ തുക ചെലവഴിച്ചെന്നു പറയുന്നതില്‍ ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

26ന് സപ്ലൈകോ ആസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സത്യഗ്രഹ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി, വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.