ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കൊടിക്കൂറ സമര്‍പ്പണം 11ന്

Thursday 8 February 2018 2:00 am IST
മഹാദേവക്ഷേത്രത്തിലെ കൊടിക്കൂറസമര്‍പ്പണം 11ന് 7.30ന് ഏറ്റുമാനൂര്‍ ക്ഷേത്രാങ്കണത്തില്‍ നടക്കും. കഴിഞ്ഞ 24 വര്‍ഷമായി മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കൂറ തയ്യാറാക്കുന്നത് ചെങ്ങളം വടക്കില്ലത്ത് ഗണപതി നമ്പൂതിരിയാണ്.

 

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ കൊടിക്കൂറസമര്‍പ്പണം 11ന് 7.30ന് ഏറ്റുമാനൂര്‍ ക്ഷേത്രാങ്കണത്തില്‍ നടക്കും. കഴിഞ്ഞ 24 വര്‍ഷമായി മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കൂറ തയ്യാറാക്കുന്നത് ചെങ്ങളം വടക്കില്ലത്ത് ഗണപതി നമ്പൂതിരിയാണ്. സ്വര്‍ണ്ണക്കൊടിമരത്തിന്റെ മൂന്നിലൊന്നുനീളം കണക്കാക്കി 18.5 അടി നീളത്തിലാണ് കൊടിക്കൂറ നിര്‍മ്മിക്കുന്നത്. ചെങ്ങളത്തുനിന്നും കൊടിക്കൂറ ഏറ്റുവാങ്ങി അലങ്കരിച്ച രഥത്തില്‍ ഘോഷയാത്രയായി അയ്മനം, കുടമാളൂര്‍, ആര്‍പ്പൂക്കര, കൈപ്പുഴ, നീണ്ടൂര്‍, അതിരമ്പുഴ, സെന്‍ട്രല്‍ ജങ്ഷന്‍വഴി പേരൂര്‍കവലയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഘോഷയാത്രയെ വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ആനയിച്ച് കൊടിക്കൂറ സമര്‍പ്പിക്കും. ഉത്സവത്തിന് 16ന് കൊടിയേറും. 25ന് ആറാട്ടോടെ സമാപിക്കും. 23ന്് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. 15ന് കടപ്പൂര്‍ നിവാസികള്‍ ഏറ്റുമാനൂരപ്പനാവശ്യമായ കുലവാഴകളും, കരിക്കിന്‍ കുലകളുമായി ക്ഷേത്രത്തിലേക്ക് കുലവാഴപുറപ്പാട് നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.