പീഡനക്കേസിലെ പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം കീഴടങ്ങി

Thursday 8 February 2018 2:00 am IST
സ്ത്രീപീഡന കേസില്‍ ശിക്ഷിക്കപ്പട്ട പ്രതി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ കോടതിയില്‍ കീഴടങ്ങി.

 

ഈരാറ്റുപേട്ട: സ്ത്രീപീഡന കേസില്‍ ശിക്ഷിക്കപ്പട്ട പ്രതി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ കോടതിയില്‍ കീഴടങ്ങി. 

കേസിലെ അപ്പീല്‍ ജാമ്യകാലാവധിയില്‍ ഒളിവില്‍ പോയ പൂഞ്ഞാര്‍, വടക്കെപ്പറമ്പില്‍ വീട്ടില്‍ ക്രിസ്തുദാസ് (ദാസ്) ആണ് പാലാ സബ് കോടതിയില്‍ കീഴടങ്ങിയത്.   പൂഞ്ഞാര്‍ സ്വദേശിയായ വീട്ടമ്മയെ 1991-ല്‍ മറ്റൊരു പ്രതിയുമായി ചേര്‍ന്ന്് അടിച്ചുവീഴ്ത്തിയതിന് ശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ റിമാന്റ് ചെയ്തു. ഈ കേസ്സില്‍ ശിക്ഷകിട്ടിയ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞിരുന്നതുമാണ്. 1994-ല്‍ ഹൈക്കോടതിയില്‍നിന്നും കീഴ്‌ക്കോടതി വിധി ശരിവച്ചതിനെ തുടര്‍ന്ന്  ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 7വര്‍ഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചത്. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തിവരവെ പ്രതി നെടുമങ്ങാട് ഭാഗത്തുള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ പ്രത്യേക സംഘം ഇയാളുടെ ഒളിത്താവളം കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയിലാകുമെന്ന് ഉറപ്പായ പ്രതി ഇന്നലെ പാലാ സബ് കോടതിയില്‍ കീഴടങ്ങി. കോടതി വിധിച്ച ശിക്ഷ അനുഭവിക്കുന്നതിന് പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് അയച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.