തിരുവനന്തപുരം:’ദേവീദേവന്മാര്ക്ക് നേരെ കവി കുരീപ്പുഴ ശ്രീകുമാറിന്റെ അധിക്ഷേപത്തെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സൂരേന്ദ്രന്. എല്ലാവര്ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ അക്രമത്തിലൂടെ നേരിടാന്‍ പാടില്ല.
തിരികെ അതേ രീതയില്‍ മറുപടി പറഞ്ഞ് തോല്‍പ്പിക്കണം. ഒരു വിഭാഗത്തിലെ ദേവതകളെ മാത്രം ഇങ്ങനെ അധിക്ഷേപിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഇതിനു മുമ്പും ദേവന്മാരെ അധിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
നിര്‍മ്മാല്യം സിനിമയില്‍ ദേവിയുടെ മുഖത്ത് വെളിച്ചപ്പാട് കാര്‍ക്കിച്ച് തുപ്പുന്ന രംഗമുണ്ടെന്നും മന്ത്രി പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലല്ല കുരീപ്പുഴ സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: