ലോകകപ്പ് ഹീറോ ധീരജ് സിങ് ഇന്ത്യന്‍ ആരോസ് വിടുന്നു

Thursday 8 February 2018 2:45 am IST

ന്യൂദല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോയായ ഗോള്‍ കീപ്പര്‍  ധീരജ് സിങ് ഐ ലീഗ് ടീമായ ഇന്ത്യന്‍ ആരോസ് വിട്ടു. സ്‌കോട്ടിഷ് പ്രീമിയര്‍ ക്ലബ്ബായ മതര്‍വെല്‍സ് എഫ് സി യുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ധീരജ് സ്‌കോട്ട്‌ലന്‍ഡിലേക്ക് പോയി. ധീരജിന്റെ പരിശീലനം ഇന്ന് ആരംഭിക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസുമായുള്ള സമ്പര്‍ക്കമാണ് ധീരജിന് മതര്‍വെല്‍സ് എഫ്‌സിയിലേക്ക് ചേക്കേറാന്‍ അവസരമൊരുക്കിത്. മതര്‍വെല്‍സ് എഫ്‌സിയുടെ ഒന്നാം നമ്പര്‍ ടീമില്‍ ധീരജ് പരിശീലനം ആരംഭിക്കുമെന്ന് ധീരജിന്റെ ഏജന്റ് അഞ്ജു കിച്ചളു അറിയിച്ചു.

മൂന്നാഴ്ചത്തേക്കാണ് പരിശീലനം . പതിനേഴുകാരനായ ധീരജ് പരിശീലനത്തില്‍ മികവ് കാട്ടിയാലും ട്രാന്‍സ്ഫറിനായി ജൂലൈ വരെ കാത്തിരിക്കണം . പതിനെട്ടുവയസു തികഞ്ഞവര്‍ക്കാര്‍ക്കാണ് രാജ്യാന്തര ട്രാന്‍സ്ഫര്‍ അനുവദിക്കുക.

അണ്ടര്‍ 17 ലോകകപ്പിനുശേഷം അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ രൂപികരിച്ച ടീമാണ് ഇന്ത്യന്‍ ആരോസ്. ഐലീഗില്‍ കളിച്ചുവരുകയാണവര്‍. ആരോസ് വിടാനുള്ള ധീരജിന്റെ തീരുമാനത്തില്‍ ഇന്ത്യന്‍ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് നിരാശനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.