മിനർവ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

Thursday 8 February 2018 2:45 am IST

പഞ്ച്കുള: ഉശിരന്‍ പോരാട്ടത്തില്‍ ഷില്ലോങ് ലാജോങ്ങിനെ തകര്‍ത്തുവിട്ട് മിനര്‍വ പഞ്ചാബ് ഐ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. താവു ദേവിലാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മിനര്‍വ വിജയം നേടിയത്.

ഗഗന്‍ദീപ് ബാലിയുടെ ഇരട്ട ഗോളാണ് മിനര്‍വയ്ക്ക് വിജയമൊരുക്കിയത്. ഒന്നാം പുകതിയുടെ അധികസമയത്തും 81-ാം മിനിറ്റിലുമാണ് ഗഗന്‍ദീപ് ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ ഗോള്‍ ഗെ ഡാനോയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.ഡാനിയല്‍ ഒഡാഫിന്‍, ലോറന്‍സ് ഡോയ് എന്നിവരാണ് ലാജോങ്ങിനായി ഗോളുകള്‍ നേടിയത്.

ഈ വിജയത്തോടെ 13 മത്സരങ്ങളില്‍ 29 പോയിന്റുമായാണ് മിനര്‍വ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. നെരോക്കയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 14 മത്സരങ്ങളില്‍ 27 പോയിന്റുണ്ട്. ലാജോങ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ് . 15 മത്സരങ്ങളില്‍ അവര്‍ക്ക് പതിനേഴ് പോയിന്റുണ്ട്. 

കോയമ്പത്തൂരില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റി മോഹന്‍ ബാഗന്‍ കൊല്‍ക്കത്തയെ ഗോള്‍ രഹിത സമിനലിയില്‍ തളച്ചു. ഈ സമനിലയോടെ 13 മത്സരങ്ങളില്‍ 21 പോയിന്റുമായി ബഗാന്‍ നാലാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.