ജോധ്പൂര്‍: ഇന്ത്യയുടെ പോര്‍വിമാനം തേജസ്സില്‍ ഫ്രഞ്ച് വ്യോമസേനാത്തലവന് ജനറല്‍ ആന്ദ്രേ ലനാത യാത്ര ചെയ്തു. ബുധനാഴ്ച ജോധ്പൂരിലായിരുന്നു ഫ്രഞ്ച് ജനറലിന്റെ തേജസ്സ് യാത്ര. തേജസ്സില്‍ യാത്ര ചെയ്യുന്ന രണ്ടാമത്തെ വിദേശ സൈനികത്തലവനാണ് അദ്ദേഹം. പിന് സീറ്റിലിരുന്നായിരുന്നു യാത്ര.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുവാനാണ് ജനറല്‍ ആന്ദ്രേ ലനാതയുടെ സന്ദര്‍ശനം.അമേരിക്കന്‍ വ്യോമസേന ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫീന്‍ കഴിഞ്ഞ ദിവസം തേജസ്സില്‍ യാത്ര നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: