പ്രതിരോധ മന്ത്രാലയം സഹായിച്ചു; അരുണാചലിലെ ഒരു ഗ്രാമം മുഴുവന്‍ കോടീശ്വരന്മാരായി

Thursday 8 February 2018 10:48 am IST

ഇറ്റാനഗര്‍: പ്രതിരോധ മന്ത്രാലയത്തിന് നന്ദി പറയുകയാണ് അരുണാചലിലെ ബോംജ ഗ്രാമവാസികള്‍. ഒരു ഗ്രാമത്തെ ഏഷ്യയിലെ ഏറ്റവും സമ്പന്നമാക്കിയതിന്. ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും സമ്ബന്നരായവരുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇന്നലെവരെ സാധാരണക്കാരായിരുന്നു ഇവിടുത്തെ ഗ്രാമവാസികള്‍.

നാല്‍പത് കോടിയിലധികം രൂപയാണ് പ്രതിരോധ മന്ത്രാലയം ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. തവാങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനുവേണ്ടിയാണ് പ്രതിരോധ മന്ത്രാലയം ഗ്രാമവാസികളില്‍ നിന്ന് സ്ഥലം ഏറ്റെടുത്തത്. ഓരോരുത്തരുടേയും സ്ഥലത്തിന്റെ വ്യാപ്തിയനുസരിച്ച് ഒരു കോടി രൂപ മുതല്‍ ആറ് കോടി വരെയാണ് വ്യക്തികള്‍ക്ക് തങ്ങളുടെ സ്ഥലത്തിന് പ്രതിഫലം ലഭിച്ചത്.

31 വീട്ടുകാരാണ് ഇവിടെയുള്ളത്. ആകെ 200 ഏക്കറോളം ഭൂമിയാണ് ഇവരില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയത്. തിങ്കളാഴ്ച നടന്ന പൊതുചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പേമ ഖണ്ടുവാണ് പ്രദേശവാസികള്‍ക്ക് പണം വിതരണം ചെയ്തത്. കരസേനയുടെ ആവശ്യത്തിനായി പ്രതിഫലം നല്‍കി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.