കണ്ണൂരില്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

Thursday 8 February 2018 11:14 am IST

കണ്ണൂര്‍: കണ്ണൂരിൽ സിപിഎം നടത്തുന്ന അക്രമങ്ങൾ തുടർക്കഥയാവുന്നു. അഴീക്കോട് കാപ്പിലപീടികയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍‌എസ്‌എസ് പ്രവര്‍ത്തകരായ യുവാക്കള്‍ക്കു നേരേ ബോംബേറ്. ബോംബേറില്‍ കാപ്പിലപ്പീടിക സ്വദേശികളായ ലഗേഷ് (30), നിഖില്‍ (23) എന്നിവര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബേറിന് പിന്നാലെ പൂതപ്പാറയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ സേവാ കേന്ദ്രം സിപിഎം ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. പൂതപ്പാറ സ്കൂളിനു സമീപത്തായാണ് സേവാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ബിജെപി ഓഫീസായ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരകമാണ് ഒരു സംഘം അടിച്ചു തകര്‍ത്ത്. അക്രമത്തിൽ ഓഫീസ് പൂർണ്ണമായും തകർന്നു.

രാത്രി പതിനൊന്നരയോടെയായിരുന്നു സേവാ കേന്ദ്രത്തിന് നേരെ അക്രമം നടന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.