സച്ചിന്റെ മകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ; മുംബൈ സ്വദേശി അറസ്റ്റില്‍

Thursday 8 February 2018 11:51 am IST

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍. മുംബൈ അന്ധേരി മാരോള്‍ സ്വദേശി നിതിന്‍ സിസോദ് (39) ആണു പിടിയിലായത്. നിതിന്റെ ലാപ്‌ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റു കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സച്ചിന്റെ പഴ്‌സനേല്‍ അസിസ്റ്റന്റിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ലണ്ടനില്‍ പഠിക്കുകയാണു സാറ. 

@sarasachin_rt  എന്ന അക്കൗണ്ടില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ കുറിച്ചു നിരവധി പരാമര്‍ശങ്ങളാണുള്ളത്. അന്വേഷണത്തില്‍ ഇത് വ്യാജ അക്കൗണ്ട് ആണെന്നു മനസ്സിലായതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.