പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് 4 വയസുകാരന്‍ മരിച്ചു

Thursday 8 February 2018 12:09 pm IST

കൊല്ലം: പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരന്‍ മരിച്ചു. കൊല്ലം പുനലൂര്‍ പ്ലാത്തറ സ്വദേശി അമലാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന മുത്തശ്ശി പൊന്നമ്മയ്ക്കും ഷോക്കേറ്റു. ആദ്യം ഷേക്കേറ്റ് മുത്തശ്ശി നിലത്തു വീണപ്പോള്‍ ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ അലനും ഷോക്കേല്‍ക്കുകയിരുന്നു. 

ഇന്നു രാവിലെ എട്ട് മണിയോട് കൂടി വീടിനുസമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെ ആണ് ഇരുവര്‍ക്കും ഷോക്കേറ്റത്.  കൃഷിസ്ഥലത്ത് ജോലി ചെയ്തിരുന്ന ആള്‍ ഒടിയെത്തി പൊന്നമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവെ ഈയാള്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപുത്രിയില്‍ എത്തിച്ചെങ്കിലും അലന്‍ മരിച്ചിരുന്നു.  പൊന്നമ്മയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക് മാറ്റി. ഷിജു- ജിന്‍സി ദമ്പതികളുടെ ഇളയ മകനാണ് മരിച്ച അലന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.