കെ‌എസ്‌ആര്‍‌ടിസി പെന്‍‌ഷന്‍ : രണ്ടു പേര്‍ ആത്മഹത്യ ചെയ്തു

Thursday 8 February 2018 2:23 pm IST

സുല്‍ത്താന്‍ബത്തേരി: കെ‌എസ്‌ആര്‍‌ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി കരുണാകരന്‍ നാടാരും തലശേരി സ്വദേശി നടേശ് ബാബുവുമാണ് ആത്മഹത്യ ചെയ്തത്.

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇരുവരും. കരുണാകരന്‍ നാടാര്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. 

ബത്തേരി കെഎസ്ആര്‍ടിസിയില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച തലശ്ശേരി സ്വദേശി നടേശ് ബാബുവിനെ ബത്തേരി ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലോഡ്ജ് ജീവനക്കാര്‍ നടേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് നടേഷ് ബാബു ബത്തേരിയിലെ ലോഡ്ജില്‍ മുറിയെടുത്തത്.

രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. മൃതദേഹത്തില്‍ നിന്നും ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.