അഫ്‌സല്‍ ഗുരുവിന്റെ അവസാന പ്രസംഗ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

Thursday 8 February 2018 2:44 pm IST

ശ്രീനഗര്‍ : അഫ്‌സല്‍ ഗുരുവിന്റെ അവസാന പ്രസംഗ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് പുതിയ വീഡിയോ ഭീകരസംഘടനയായ അന്‍സര്‍ ഗസ്വാദ് ഉല്‍ ഹിന്ദ് പുറത്തു വിട്ടു. അഫ്‌സല്‍ ഗുരുവിന്റെ ശബ്ദത്തില്‍ കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ഉദ്‌ഘോഷിക്കുന്നു. വീഡിയോയില്‍ ഇന്ത്യ കശ്മീരിനെ അതിക്രമിച്ചു കീഴടക്കിയതാണെന്നും. ഇന്ത്യക്കെതിരെ ജിഹാദി യുദ്ധത്തിനായി ഉണരേണ്ട സമയമായെന്നും  പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.  ദൃശ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങളും ഉണ്ട്.

പാക്കിസ്ഥാനും ഇന്റര്‍സ് സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യും അമേരിക്കയുടെ അടിമകളായി മാറുകയാണെന്നും വീഡിയോയില്‍ പറയുന്നു.ഗജ്ജി ബാബാ റഹീമുള്ള എന്ന തന്റെ ഗുരുവിനെ പറ്റിയും അഫ്‌സല്‍ ഗുരു വീഡിയോയില്‍ പറയുന്നുണ്ട്.റഹീമുള്ളയാണ് തനിക്ക് യഥാര്‍ത്ഥ ലക്ഷ്യം കാട്ടി തന്നതെന്നാണ് അഫ്‌സലിന്റെ പ്രസ്താവന.തീഹാര്‍ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ഉല്‍ ഹിന്ദ് ഗ്രൂപ്പിന്റെ വാദം.അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ,പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന നവാസ് ഷരീഫ് എന്നിവരുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഫ്‌സല്‍ ഗുരുവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് കശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.