ആരും കാണാത്ത ബർഗറിനുള്ളിലെ പ്രണയ മോതിരം

Thursday 8 February 2018 2:53 pm IST

ന്യൂയോർക്ക്: പ്രണയദിനം  അടുത്തുവരികയാണ്. തന്റെ പ്രിയപ്പെട്ട കാമുകിക്കോ കാമുകനോ വേണ്ടി ആ ദിവസം എത്രയും ഭംഗിയാക്കാമോ അത്രയും മനോഹരമാക്കാൻ ലോകത്തെ പ്രണയിനികൾ മത്സരിക്കുന്ന മനോഹര ദിനം. അന്നേ ദിവസം മറ്റാരും സമ്മാനിക്കാത്ത പ്രണയസമ്മാനം നൽകണമെന്ന ചിന്തയിലായിരിക്കും ഏവരും. എന്നാാൽ വിഷമിക്കേണ്ട അത്തരക്കാർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് അമേരിക്കയിലെ മസാച്ചുസെറ്റിലെ ഒരു ഹോട്ടൽ.  

മൂവായിരം ഡോളർ വിലമതിക്കുന്ന ഒരു ബർഗറാണ് ഈ സമ്മാനം. എന്നാൽ വെറും ബർഗർ മാത്രമല്ല, ഇതിനുള്ളിൽ മനോഹരമായ ഒരു വജ്ര മോതിരമാണ് ഒളിപ്പിച്ച്  വച്ചിരിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും രസകരമായ സംഗതി. ബോസ്റ്റൻ സ്വദേശിയായ പോളിസ് നോർത്തെൻഡാണ് ഡയമണ്ടിന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. പ്രണയരാവിൽ  നിങ്ങളുടെ പങ്കാളിക്ക് ഈ ഡയമണ്ട് മോതിരത്തിലൂടെ അനുയോജ്യമായ  വിവാഹ അഭ്യർത്ഥന നടത്തു എന്ന് ഫോട്ടോയ്ക്കൊപ്പം ഒരു കുറിപ്പുമുണ്ട്. 

ആവശ്യമുള്ളവർ 48 മണിക്കൂർ മുൻപാകെ ഹോട്ടലുമായി ബന്ധപ്പെടണമെന്നു മാത്രം. സ്വർണത്തിൽ വൈരക്കല്ല്‌ വച്ച് മനോഹരമാക്കിയതാണ് ഈ മോതിരം. എന്തായാലും ഹോട്ടലിന്റെ മോതിര ബർഗർ ഇതിനോടകം പ്രണയിനികളുടെ ഇടയിൽ വൻ ഹിറ്റായിരിക്കുകയാണ്. നിരവധിപ്പേരാണ് ഇതിനോടകം മോതിരത്തിനായി ഹോട്ടലിനെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.