തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്ഷന് പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു. വൈകിട്ട് എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് അടിയന്തരയോഗം നടക്കുക.
ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
അഞ്ച് മാസത്തെ പെന്ഷന് കുടിശികകയും ഈ മാസത്തെ ശമ്പളവും ഉടന്‍ നല്കാന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. എന്നിട്ടും പെന്ഷന് വിതരണം തുടങ്ങിയിരുന്നില്ല. സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത് പെന്ഷന് കുടിശിക നല്‍കാനായിരുന്നു തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: