അഴിമതി; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവ്

Thursday 8 February 2018 3:12 pm IST

ധാക്ക: അഴിമതിക്കേസിൽ  ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും രാജ്യത്തെ പ്രതിപക്ഷ നേതാവുമായ ഖലീദ സിയക്ക് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ. ബംഗ്ലാദേശിലെ സ്പെഷ്യൽ കോടതിയാണ് അഴിമതിക്കേസിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർപേഴ്സൺ കൂടിയായ ഖലീദ സിയക്ക് ശിക്ഷ നൽകിയത്.

'സിയ അനാഥാലയ ട്രസ്റ്റിന്' ലഭിച്ച  252,000 ഡോളർ അപഹരിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഖാലിദക്ക് പുറമെ മകൻ തരിഖ് റഹ്മാനും മറ്റ് നാല് പേർക്കും പത്ത് വർഷത്തെ ശിക്ഷയും വിധിച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.