മുംബൈ: ലോകത്തിലെ എല്ലാ മനുഷ്യർക്കും ഒരു പോലെ പ്രധാന്യമുണ്ടെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകൻ ആർ ബൽകി. തന്റെ ഏറ്റവും പുതിയ ചിത്രമായ പാഡ്മാന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മനുഷ്യർക്കിടയിൽ അതിർവരമ്പുകളില്ല. ആണെന്നോ, പെണ്ണെന്നോ, കറുപ്പോ, വെളുപ്പോ, പാവപ്പെട്ടവനോ, പണക്കാരനോ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ തെറ്റാണ്. എല്ലാവരും ഇത്തരത്തിൽ വിശ്വസിക്കുന്നു. ഇത് തെറ്റാണ് ഇത്തരം വിശ്വാസം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ആർത്തവത്തെക്കുറിച്ചും നാപ്കിനെക്കുറിച്ചും പറയുന്ന ചിത്രമാണ് പാഡ്മാൻ. അക്ഷയ് കുമാർ നായകാകുന്ന ചിത്രം ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: