വയറുകള്‍ കഴുത്തില്‍ കുരുങ്ങി ഒരാള്‍ മരിച്ചു; 7 പോലീസ്സുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Thursday 8 February 2018 3:59 pm IST

ന്യൂദല്‍ഹി: പോലീസ് ബാരിക്കേഡുകള്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വയര്‍ കഴുത്തില്‍കുരുങ്ങി മുറിവേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ സുഭാഷ് പ്ലേസിലാണ് അപകടമുണ്ടായത്. ഡിസ്‌കോ ജോക്കിയായ അഭിഷേക് കുമാര്‍ എന്ന ഇരുപത്തൊന്നുകാരനാണ് മരിച്ചത്.

ഇയാള്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി, ശകുര്‍പുര്‍ മേഖലയിലെ റോഡിലേക്കുള്ള വഴി തടസപ്പെടുത്തി പോലീസ് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡില്‍ തട്ടി ഇയാള്‍ വീഴുകയായിരുന്നു. കഴുത്തിനു മുറിവേറ്റ അഭിഷേക് സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാലു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.