അമൂല്‍ കുര്യനെപ്പറ്റി സിനിമ

Thursday 8 February 2018 4:33 pm IST

മുംബൈ: ഗുജറാത്തിലെ അമൂല്‍ സ്ഥാപകനും ഇന്ത്യയുടെ ക്ഷീര പുരുഷനുമായ ഡോ. വര്‍ഗീസ് കുര്യനെപ്പറ്റി ഏകതാ കപൂര്‍ സിനിമയെടുക്കുന്നു. കപൂറിന്റെ ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് എടുക്കുന്ന സിനിമ ശ്രീനാരായണ്‍ സിങ്ങാണ് സംവിധാനം ചെയ്യുക.

കുര്യന്റെ ജീവിതവും കര്‍മ്മ മേഖലയും അനാവരണം ചെയ്യുന്ന ചിത്രം കുര്യന്റെ എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു എന്ന പുസ്തകത്തെ അധികരിച്ചുള്ളതാണ്. ഇന്ത്യയിലെ ധവള വിപ്‌ളവത്തിന്റെ സൂത്രധാരനായിരുന്നു കുര്യന്‍. ഇന്ന് ഇന്ത്യയാണ്  ലോകത്തേറ്റവും കൂടുതല്‍ പാലുല്പ്പാദിപ്പിക്കുന്ന രാജ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.