ന്യൂദല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പരിഹസിച്ച് ചിരിച്ച കോണ്‍ഗ്രസ് എംപി രേണുക ചൗധരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി നേതാവ് ടെഹ്സീന്‍ പൂനവാല. രാജ്യസഭയിലെ ഇവരുടെ ചിരി തനിക്ക് ഈര്‍ഷ്യ ഉളവാക്കി. രേണുക ചൗധരിയും മണിശങ്കര്‍ അയ്യരും കോണ്‍ഗ്രസിന് ബാധ്യതയാണെന്നും പൂനവാല പറഞ്ഞു. ഇവരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് കോണ്‍ഗ്രസിന് വന്‍വില നല്‍കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാജ്യസഭയില്‍ പ്രധാനമന്ത്രി നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് രേണുക ചൗധരി തുടര്‍ച്ചയായി ചിരിച്ചുകൊണ്ടു പ്രസംഗത്തിന് അലോസരമുണ്ടാക്കിയത്. ഇടയ്ക്ക് പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കാള്‍ ഉച്ചത്തില്‍ രേണുക ചൗധരിയുടെ ചിരി ഉയര്‍ന്നിരുന്നു.
മോശമായ ഈ പെരുമാറ്റത്തെ വളരെ രൂക്ഷമായ രീതിയിലാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു വിമര്‍ശിച്ചത്. ഇത്തരത്തില്‍ മോശമായ പെരുമാറ്റം ഉണ്ടാവരുതെന്നും നായിഡു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും രേണുക ചൗധരിയുടെ ചിരി ഉയര്‍ന്നപ്പോഴാണ് രാമായണം സീരിയലിന് ശേഷം ഇപ്പോഴാണ് ഇത്തരത്തില്‍ ചിരി കേള്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: