പറന്നുയരുന്നതിനിടെ ടയര്‍ പൊട്ടി; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Thursday 8 February 2018 6:31 pm IST
നൂറിലേരെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബോയിങ് 737 വിമാനത്തിന്റെ ടയറാണ് ടേക്കോഫിനിടെ പൊട്ടിയത്. ഇതോടെ പ്രധാന റണ്‍വേ അടച്ചു.

ചെന്നൈ: ചെന്നൈ- ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. നൂറിലേരെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബോയിങ് 737 വിമാനത്തിന്റെ ടയറാണ് പറന്നുയരുന്നതിനിടെ പൊട്ടിയത്. ഇതോടെ പ്രധാന റണ്‍വേ അടച്ചു.

വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും അവരെ വിമാനത്താവള ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പ്രധാന റണ്‍വെ വൈകീട്ട് ആറോടെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.