17.42 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Friday 9 February 2018 2:00 am IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്ന് 17. 42 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഗള്‍ഫിലേയ്ക്ക്് പോകാനെത്തിയ യാത്രക്കാരനില്‍ നിന്ന് 12 കിലോ പുകയിലയും കസ്റ്റംസ് വിഭാഗം പിടികൂടി.

എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലാലംപൂരില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് 170.7 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ പിടിച്ചത്. 

ജെറ്റ്എയര്‍വേയ്സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 58.32 ഗ്രാമുള്ള സ്വര്‍ണമാലയും കണ്ടെടുത്തു. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 349.8 ഗ്രാം സ്വര്‍ണവും പിടികൂടി. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയിലേയ്ക്ക്് പോകാനെത്തിയ കാസര്‍കോട് സ്വദേശിയുടെ ബാഗേജില്‍ നിന്നുമാണ് 40,000 രൂപ വിലവരുന്ന പുകയില കണ്ടെത്തിയത്. 50 ഗ്രാം തൂക്കം വരുന്ന 240 പൊതികളിലാക്കിയാണ് പുകയില ഒളിപ്പിച്ചിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.