വ്യവസായ മേഖലയില്‍ തീപിടിത്തം

Friday 9 February 2018 2:00 am IST

അങ്കമാലി: ചമ്പന്നൂര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍മെക്  എഞ്ചിനിയേഴ്‌സ് എന്ന സ്ഥാപനത്തിന് തീ പിടിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് തീപിടിത്തം. പഴയ പ്ലാസ്റ്റിക് ശേഖരിച്ച് തരം തിരിച്ച് റീസൈക്കിളിങ്ങ് കമ്പനിയിലേക്ക് കയറ്റി അയക്കുന്ന സ്ഥാപനമാണിത്. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലാണ് അടുത്തുള്ള സ്ഥാപനങ്ങളിലേക്ക് തീപടരാതിരുന്നത്.

സംഭരിച്ച്  വച്ചിരുന്ന പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്. ഈ മാസം രണ്ടിന് ഇതേ കമ്പനിയുടെ മതില്‍ കെട്ടിനുള്ളില്‍ രാത്രി 11 മണിക്ക് മാലിന്യത്തിന് തീപിടിച്ചിരുന്നു.  അങ്കമാലി അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി ബി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് ഫയര്‍ എഞ്ചിനുകളും ആലുവ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എ.കെ അശോകന്റെ നേതൃത്വത്തില്‍ ഒരു ഫയര്‍ എഞ്ചിനും രണ്ട് മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീയണച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.