ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി

Friday 9 February 2018 2:00 am IST

പള്ളുരുത്തി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ പിഴവ് മൂലം യുവതി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രി സൂപ്രണ്ടിനെ ജനങ്ങള്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് നടപടി.  സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കുട്ടപ്പന്‍ പറഞ്ഞു. മരുന്നിന്റെ റിയാക്ഷനാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസ്മ സംബന്ധിച്ച അസുഖമുള്ള യുവതിയായിരുന്നു. ആന്റി ബയോട്ടിക്ക് നല്‍കിയത് ശരീരത്തിന് പിടിച്ചില്ല. ഉടന്‍ തന്നെ സ്റ്റാഫിനോടൊപ്പം എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായതെന്നാണ് മനസ്സിലാക്കുന്നത്. അന്വേഷണം നടത്തി പിഴവുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ഡിഎംഒ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.