4ജിയുമായി ബിഎസ്എന്‍എല്‍

Friday 9 February 2018 2:45 am IST

തിരുവനന്തപുരം: ബിഎസ്എന്‍എലിന്റെ 4ജി സേവനം ഇന്ത്യയിലാദ്യമായി കേരളാ സര്‍ക്കിളില്‍ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അഞ്ചു ടവറുകള്‍ കേന്ദ്രീകരിച്ചാണു 4ജി സേവനം ആദ്യമായി ബിഎസ്എന്‍എല്‍ നടപ്പാക്കുന്നത്. 

ഉടുമ്പന്‍ചോല, ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, ചെമ്മണ്ണാര്‍, സേനാപതി എന്നീ ടവറുകളാണു 4ജിയിലേക്കു മാറുന്നത്. ടവറുകള്‍ കമ്മിഷന്‍ ചെയ്തുകഴിഞ്ഞു. നിലവില്‍ ബിഎസ്എന്‍എല്ലിന്റെ പക്കലുള്ള സ്‌പെക്ട്രം കൊണ്ടു തന്നെയാണു 4ജി സേവനവും ആരംഭിക്കുന്നത്. മാര്‍ച്ചോടെ കൂടുതല്‍ ടവര്‍ സൈറ്റുകളെ 4ജി വേഗം നല്‍കാന്‍ പര്യാപ്തമാക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

കേരളാ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി. മാത്യു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശിക്ക് 4ജി സിമ്മും, ഹോം പ്ലാന്‍ 67 പ്രീപെയ്ഡ് പ്ലാനിന്റെ സിമ്മും നല്‍കി അവതരിപ്പിച്ചു. ഉപയോക്താവിന്റെ ഒരു ലാന്‍ഡ്‌ലൈന്‍ നമ്പറിലേക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കാളുകള്‍ ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.