50 ശതമാനം ഡിസ്‌കൗണ്ടുമായി കല്യാണ്‍ സില്‍ക്‌സിന്റെ ഫാഷന്‍ സെയില്‍

Friday 9 February 2018 2:30 am IST

പാലക്കാട്: കല്യാണ്‍ സില്‍ക്‌സ് ഫാഷന്‍ സെയില്‍ ഇന്നു മുതല്‍ 13 വരെ.മുന്നൂറിലേറെ ബ്രാന്‍ഡുകള്‍ അവരുടെ ഉത്പന്നങ്ങള്‍ 50 ശതമാനം  വിലക്കുറവിലാണ് വിറ്റഴിക്കുന്നത്. അലന്‍ സോളി, ലൂയി ഫിലിപ്പ്, പെപെ ജീന്‍സ്, സ്‌കള്ളേഴ്‌സ്, പാര്‍ക്ക് അവന്യൂ, ലീ, കളര്‍ പ്ലസ്, വില്‍സ് ലൈഫ്‌സ്‌റ്റൈല്‍, റാങ്ക്‌ളര്‍, ഇന്ത്യന്‍ ടെറൈന്‍, ഇന്‍ഡിഗോ നേഷന്‍, പീറ്റര്‍ ഇംഗ്ലണ്ട്, ക്ലാസിക് പോളോ തുടങ്ങി വമ്പന്‍ ബ്രാന്‍ഡുകളെല്ലാം ഫാഷന്‍ സെയിലിലുണ്ട്.

''കല്യാണ്‍ സില്‍ക്‌സിന് മാത്രമായി ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അതേപടി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിലൂടെയാണ് ഇത്രയും വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കുവാന്‍ സാധിക്കുന്നത്''- കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിഭാമന്‍ പറഞ്ഞു. സാരി, റെഡിമെയ്ഡ് ചുരിദാര്‍, റെഡി ടു സ്റ്റിച്ച് ചുരിദാര്‍, കിഡ്‌സ് വെയര്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ ലഭ്യമാക്കുന്നത്. 

മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയിലെ സമ്മര്‍ സ്‌പെഷ്യല്‍ കളക്ഷന്‍സ് കല്യാണ്‍ സില്‍ക്‌സ് പരിചയപ്പെടുത്തുന്നുമുണ്ട്. ഫ്രോക്‌സ്, സ്യൂട്‌സ്, കേപ്രീസ്, ഡംങ്ക്രീസ്, പിന്‍അഫോര്‍സ്, ഓര്‍ഗാനിക് വെയര്‍ എന്നിവയില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കാനും കല്യാണ്‍ സില്‍ക്‌സ് ഒരുങ്ങുകയാണ്. കല്യാണ്‍ സില്‍ക്‌സിന്റെ സ്വന്തം ഡിസൈന്‍ സലൂണുകളില്‍നിന്നുള്ള ശ്രേണികളും അവതരിപ്പിക്കുന്നുണ്ട്,'' പട്ടാഭിരാമന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.