റബ്ബര്‍ പരിശീലനപരിപാടി അറിയാം കോള്‍ സെന്ററില്‍

Friday 9 February 2018 2:00 am IST
റബ്ബര്‍ബോര്‍ഡ് നടത്തുന്ന വിവിധ പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. കര്‍ഷകരുടെയും സംരംഭകരുടെയും മറ്റു പരിശീലനാര്‍ത്ഥികളുടെയും ചോദ്യങ്ങള്‍ക്ക് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സുധ നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി പറയുന്നതാണ്.

 

കോട്ടയം: റബ്ബര്‍ബോര്‍ഡ് നടത്തുന്ന വിവിധ പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. കര്‍ഷകരുടെയും സംരംഭകരുടെയും മറ്റു പരിശീലനാര്‍ത്ഥികളുടെയും ചോദ്യങ്ങള്‍ക്ക് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ പി.സുധ നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി പറയുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍  0481  2576622 ആണ്.റബ്ബര്‍തോട്ടങ്ങളിലെ കൃഷിപ്പണികള്‍, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, സംസ്‌കരണം, ഉത്പന്നനിര്‍മാണം, ഇടവിളകള്‍, തേനീച്ചവളര്‍ത്തല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനപരിപാടികള്‍ നടത്തുന്നു. ശാസ്ത്രീയമായി റബ്ബര്‍കൃഷി ചെയ്യുന്നതിനും സ്വയംതൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനും  പരിശീലനപരിപാടികള്‍ ഏറെ സഹായകമാണ്. കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.